കൊച്ചി: മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പുലിമുരുകന്‍ എന്ന ചിത്രം 3000 തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാനാണ് ശ്രമം. മുപ്പതുകോടിയിലധികം രൂപ മുതല്‍മുടക്കി എടുത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍. വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിനുപുറമേ തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഇക്കാര്യം പറഞ്ഞത്. മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകന്‍ പറയുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍.