കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് കൊല്ലത്ത് ബസ് സര്‍വീസുകള്‍ മുടങ്ങി. കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് നൂറിലധികം സര്‍വീസുകളാണ് മുടങ്ങിയത്. 20 ബാസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.സ്റ്റ ാന്‍ഡിലെ മുഴുവന്‍ ബസുകളും പരിശോധന നടത്തണം എന്നഎക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തിനെതിരെയാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.കൊല്ലത്തെ വര്‍ക്ക്‌ഷോപ്പില്‍ ഇത്രയും ബസുകള്‍ ഒരുമിച്ച് പരിശോധിക്കുന്നതിന് സൗകര്യമില്ല.അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അടിയന്തര നടപടികള്‍ വികസിപ്പിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. മെക്കാനിക്കല്‍ ജീവനക്കാരും ഷണ്ടിങ് ഡ്രൈവര്‍മാരുമാണ് പണിമുടക്കുന്നത്.