കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന വീണ്ടും മലയാള സിനിമയിലെത്തുന്നു. 2013ല്‍ ആണ് വിനീത് ചിത്രമായ തിരയിലാണ് ശോഭന അവനാനമായി അഭിനയിച്ചത്. ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത ശോഭന തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ അടുത്ത ചിത്രവുമായി ശോഭന എത്തും. തിരക്കഥയുമായി ഒത്തിരി പേര്‍ വരാറുണ്ട്. പക്ഷേ നല്ല കഥയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. തിരക്കു പിടിച്ച് സിനിമ ചെയ്യാനും താല്‍പ്പര്യമില്ല. പുതിയ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പറ്റില്ലെന്നും ശോഭന പറയുന്നു. ചെന്നൈയിലെ ഡാന്‍സ് സ്‌കൂളിലെ തിരക്കുകളും സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമാണ്. നൃത്ത പരിപാടികളെല്ലാം സ്വയം സംവിധാനം ചെയ്യുന്നതിനാല്‍ എപ്പോഴും തിരക്കിലാണ് താരം. പൂര്‍ണ്ണ സംതൃപ്തി ലഭിക്കുന്നതിനാല്‍ നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധ എന്നും ശോഭന പറയുന്നു.