ഐ.വി ശശി ശോഭനയോട് പൊട്ടിത്തെറിച്ചു; ശോഭനയുടെ മറുപടി ഇങ്ങനെ

ആദ്യമായി ശോഭന അഭിനയിക്കുന്ന ഐവി ശശി ചിത്രമാണ് കാണാമറയത്ത്. ആദ്യദിനം തന്നെ പാട്ടുസീനാണു ചിത്രികരിക്കുന്നത്. പാട്ട് രംഗത്ത് അഭിനയിക്കാന്‍ ശോഭനയ്ക്ക് കൊടുത്തത് ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു. അപ്പോള്‍ തന്നെ നടിയുടെ മുഖം ചുളിഞ്ഞു. ഇതൊന്നും ഇട്ട് അഭിനയിക്കാന്‍ പറ്റില്ല എന്നും മുട്ടിന് താഴെ ഇറക്കമുള്ള വേഷം വേണം എന്നും ശോഭന പറഞ്ഞു. അതു പറ്റില്ലെന്നും തന്റെ നായികയുടെ വേഷം ഇതാണെന്നു ഐ.വി ശശി പറഞ്ഞു. ഒടുവില്‍ ലൊക്കേഷനിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടു ശോഭനയേ അനുനയിപ്പിച്ചു.ശോഭന ആ വേഷമിട്ട് അഭിനയിക്കാന്‍ തുടങ്ങി.
പാട്ട് സീനില്‍ ശോഭന നന്നായി കറങ്ങിവരുന്ന ഒരു രംഗമുണ്ട്. ഫ്രോക്കിന്റെ അടിയില്‍ ഷോട്‌സ് ഇട്ടിരുന്നുവെങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ശോഭന ഫ്രോക്ക് ഒതുക്കി പിടിയ്ക്കും. അത് പാടില്ല എന്ന് സംവിധായകനും ഡാന്‍സ് മാസ്റ്ററും പറഞ്ഞെങ്കിലും ശോഭന കേട്ട ഭാവം നടിച്ചില്ല.വീണ്ടും ഫ്രോക്‌സ് പാറിപ്പോകുമ്പോള്‍ ശോഭന ഒതുക്കി പിടിച്ചപ്പോള്‍ ഐവി ശശി പൊട്ടിത്തെറിച്ചു. സെറ്റാകെ നിശബ്ദമായി. വീണ്ടും ഐവി ശശി ആക്ഷന്‍ പറഞ്ഞപ്പോള്‍ ശോഭന ഒറ്റ കറക്കമായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രോക്ക് പറന്ന് പൊങ്ങി. ‘എന്താ മതിയോ’ എന്ന് ദേഷ്യത്തോടെ ചോദിച്ചായിരുന്നു ശോഭന രംഗം വിട്ടത്.

© 2024 Live Kerala News. All Rights Reserved.