അലാസ്‌ക: യുഎസിലെ അലാസ്‌കയില്‍ ആകാശത്ത് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. സെസ്‌ന ഏവിയേഷന്‍ കമ്പനിയുടേയും അലാസ്‌കന്‍ അഡ്വഞ്ചറസ് കമ്പനിയുടെയും വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. റഷ്യന്‍ മിഷന്‍ ഗ്രാമത്തിന് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്.പ്രദേശിക എയര്‍ലൈന്‍സ് കമ്പനിയായ ഹഗെലാന്‍ഡ് ഏവിയേഷന്റെ സെസ്സ്‌നയിലെ മൂന്ന് യാത്രക്കാരും വിനോദസഞ്ചാര കമ്പനിയായ റെന്‍ഫ്രോ അലാസ്‌കന്‍ അഡ്വഞ്ചേഴ്‌സിലെ രണ്ട് യാത്രക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് അലാസ്‌ക നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. വിമാനങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്തിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക വിവരം.