സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി 21, 000രൂപയായി ഉയര്‍ത്തി;ബോണസ് തുകയിലും ഉത്സവബത്തയിലും മാറ്റമില്ല;തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി.18000 രൂപയില്‍ നിന്നും 21000 രൂപയായാണ് പരിധി ഉയര്‍ത്തിയത്. ഇതോടെ 21000 രൂപ വരെ ശമ്പളം ഉള്ളവര്‍ക്ക് ബോണസ് ലഭിക്കും. അതേസമയം ബോണസ് തുകയിലും ഉത്സവബത്തയിലും മാറ്റം വരുത്തിയിട്ടില്ല. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. നേരത്തെ 18,000 രൂപവരെ ശമ്പളമുള്ളവര്‍ക്കായിരുന്നു ബോണസ്. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.

© 2024 Live Kerala News. All Rights Reserved.