സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; വീട്ടില്‍ നിന്നും 23 ലക്ഷം രൂപ പിടികൂടി;അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഡ്‌കോയുടെ മുന്‍ എംഡി സജി ബഷീറിന്റെ തലസ്ഥാനത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമുളള റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധനയില്‍ വീട്ടില്‍ നിന്നും 23 ലക്ഷം രൂപ കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സജി ബഷീര്‍ സിഡ്‌കോ എംഡിയാകുന്നത്. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരും ഇദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നു. ഈ കാലയളവില്‍ ഇയാള്‍ക്കെതിരെ എട്ടു വിജിലന്‍സ് അന്വേഷണങ്ങളാണ് വന്നത്. ഇതില്‍ രണ്ടുകേസുകളില്‍ ഇദ്ദേഹം ഒന്നാം പ്രതിയായിരുന്നു. ഒലവക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഷെഡുകള്‍ വാടകയ്ക്ക് നല്‍കിയതില്‍ സിഡ്‌കോയ്ക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഒന്നാമത്തെ കേസ്.

© 2024 Live Kerala News. All Rights Reserved.