ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കൈമാറ്റ കുംഭകോണത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയാണ് കോടതിയില്‍ മൊഴിയുണ്ടായിരിക്കുന്നത്. ഗുരുതര ആരോപണവുമായി കേസിലെ രണ്ട് പ്രതികളാണ് രംഗത്തുള്ളത്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മന്‍മോഹന്‍ സിംഗിനെതിരെ ഇവര്‍ മൊഴി നല്‍കിയത്. ചത്തീസ്ഘട്ട് ആസ്ഥാനമായുള്ള ജെ.എല്‍.ഡി യവത്മല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി ഗുപ്ത എന്നിവരാണ് മന്‍മോഹന്‍ സിംഗിന് ഇടപാടിലുള്ള പങ്ക് പുറത്തുവിട്ടത്. ഫത്തേപ്പുര്‍ ഈസ്റ്റില്‍ കല്‍ക്കരിപ്പാടം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ജെ.എല്‍.ഡി കമ്പനി വിചാരണ നേരിടുന്നത്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്തയെ പ്രോസിക്യൂട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് വകുപ്പ് മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ പ്രോസിക്യൂട്ട് ചെയ്യുന്നില്ലെന്ന് കമ്പനി അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ കോടതിയില്‍ വാദിച്ചു.
ജെ.എല്‍.ഡി കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ കോണ്‍ഗ്രസ് എം.പി വിജയ് ദാര്‍ദ, മകന്‍ ദേവേന്ദ്ര ദാര്‍ദ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി ഗുപ്ത, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെ.എസ് ക്രോഫ, കെ.സി സാംറിയ ബിസിനസുകാരന്‍ മനോജ് കുമാര്‍ ജയ്സ്വാള്‍, എന്നിവരെയും ്പ്രതിചേര്‍ത്തിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേര് സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.