കൊച്ചി : ഓട്ടോറിക്ഷയ്ക്ക് മുന്നിലേയ്ക്ക് തെരുവുനായകള്‍ കൂട്ടത്തോടെ ചാടിയതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. പിറവം സ്വദേശി ഷൈമോനാണ് പരുക്കേറ്റിരിക്കുന്നത്്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ ഒരു വൃക്ക നീക്കം ചെയ്തു. അപകടനില തരണം ചെയ്തിട്ടില്ലെന്നും അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി യാത്രക്കാരുമായി പിറവത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. വഴിയരുകില്‍ കടികൂടുകയായിരുന്ന തെരുവുനായകള്‍ ഓട്ടോറിക്ഷയ്ക്കു നേരെ ചാടി എത്തുകയും വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകട സമയം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും ഒരു കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു.