ന്യൂഡല്‍ഹി: ഉസൈന്‍ ബോള്‍ട്ട് മാതൃകയില്‍ കഴിക്കണമെന്ന് ഇന്ത്യന്‍ കായിക അത്‌ലറ്റുകളോട് ബിജെപി എംപി ഉദിത് രാജ്. ബീഫ് കഴിക്കുന്നതുകൊണ്ടാണ് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് മെഡലുകള്‍ വാരിക്കൂട്ടിയത്. ഒളിംപിക്‌സില്‍ ഒമ്പതു സ്വര്‍ണ മെഡലുകള്‍ അദേഹം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ പരിശീലകനും നിരന്തരം ബീഫ് കഴിക്കാന്‍ ഉപദേശിക്കുമായിരുന്നെന്നും ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ അത്!ലറ്റിക് താരങ്ങള്‍ക്ക് ബീഫ് കഴിക്കുന്നതിനു നിരോധനമില്ല. നമുക്ക് സ്വര്‍ണ മെഡലുകള്‍ വേണം. എന്തു കഴിക്കണം കഴിക്കണ്ടയെന്നു ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ഉദിത് രാജ് വീണ്ടും രംഗത്തെത്തി. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യയിലില്ല എന്ന പരാതി ഉയരുന്നുണ്ട്. അതുകൊണ്ടാണ് ബോള്‍ട്ടിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭക്ഷണരീതിയെക്കുറിച്ചും എഴുതിയത്. സൗകര്യങ്ങളല്ല, മറിച്ചു വിജയം നേടാനുള്ള ആത്മാര്‍പ്പണമാണ് വേണ്ടത്. ബോള്‍ട്ട് ദരിദ്രനായിരുന്നെങ്കിലും അദ്ദേഹത്തിനു ആത്മാര്‍പ്പണമുണ്ടായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.