ലണ്ടന്‍: ബിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്എസിന്റെ അവസാനത്തെ 22 ശാഖകള്‍ അടച്ചുപൂട്ടി. ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയാണ് ബിഎച്ച്എസ് (ബ്രിട്ടിഷ് ഹോം സ്റ്റോഴ്‌സ്). ്ര164 ശാഖകള്‍ക്കും താഴുവീണതോടെ 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമായി. ഭീമമായ നഷ്ടത്തിന് കാരണം മാനേജ്‌മെന്റിന്റെ പിടിപ്പുകേടുമൂലമാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായിരുന്നു. ഇവര്‍ ചില സ്റ്റോറുകളെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. 141 സ്റ്റോറുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ പൂട്ടിയിരുന്നു. അവശേഷിച്ച 22 സ്റ്റോറുകളാണ് ഇന്നലെ പൂട്ടിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി 70 മുതല്‍ 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചതോടെ ഇന്നലെ ബിഎച്ച്എസ് സ്റ്റോറുകളില്‍ പതിവില്ലാത്ത തിരക്കായിരുന്നു. അവിശ്വസിനീയമായ വിലക്കുറവില്‍ ആളുകള്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം വാരിക്കൂട്ടിയതോടെ വൈകുന്നേരമായപ്പോള്‍ പലയിടത്തും അവശേഷിച്ചത് കാലിയായ റാക്കുകള്‍ മാത്രം. ചില സ്റ്റോറുകളില്‍ ക്യൂ നിയന്ത്രിക്കാന്‍ സ്റ്റാഫ് നന്നേ ബുദ്ധിമുട്ടി. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും വില്‍ക്കുന്ന ബിഎച്ച്എസ് സ്റ്റോറുകള്‍ 1928 മുതലാണ് പ്രമുഖ അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ യുകെയിലെ ഹൈസ്ട്രീറ്റുകളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതാണ് ഏവരെയും ദു :ഖത്തിലാഴ്്ത്തിക്കൊണ്ട് അടച്ചുപൂട്ടിയിരിക്കുന്നത്.