കൊച്ചി: ജീത്തു ജോസഫ് പൃഥ്വിരാജിനെ നായകനാക്കി സംവിധാവം ചെയ്ത ഊഴത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ പ്രതികാര കഥ പറയുന്ന ചിത്രമാണ് ഊഴം. ഈ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, ജെപി, നീരജ് മാധവ്, പശുപതി, സീത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിവ്യാ പിള്ളയാണ് നായിക. സെപ്തംബര്‍ എട്ടിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തി എന്നാണ് ഊഴത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രണ്ട് ലുക്കുകളാണ് ചിത്രത്തില്‍ പൃഥ്വിക്കുള്ളത്. കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ പൃഥ്വിയുടെ മാതാപിതാക്കളായാണ് ബാലചന്ദ്രമേനോനും സീതയും അഭിനയിക്കുന്നത്. തമിഴ് പശ്ചാത്തലമാണ് കഥയ്ക്കുള്ളത്. കോയമ്പത്തൂരും ചെന്നൈയുമാണ് പ്രധാന ലൊക്കേഷനുകള്‍.