കൊച്ചി: പ്രതികാരകഥപറയുന്ന ഊഴം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്നു.മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രവുമാണ് ഊഴം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അയ്യൂബ് ഖാനാണ് എഡിറ്റര്‍.