റോം: മധ്യ ഇറ്റലിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 290 ആയി. അമാട്രിസ് പട്ടണത്തില്‍ മാത്രം 224 പേരാണ് മരിച്ചത്. ഇതില്‍ മൂന്നുപേര്‍ ബ്രിട്ടീഷുകാരാണ്. അര്‍ക്കാട്ടയില്‍ മരിച്ച 35 പേരുടെ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിച്ചു. പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം ഇപ്പോളും പുരോഗമിക്കുന്നു.ഭൂകമ്പം ഉണ്ടായി നാലു ദിവസം കഴിഞ്ഞതിനാല്‍ ആരും ഭൂമിക്കടിയില്‍ ജീവനോടെ ഉണ്ടാകില്ല എന്നു കരുതുന്നു എന്ന് മേയര്‍ സര്‍ജിയോ പിറോസി പറഞ്ഞു. അമട്രിസ് പട്ടണത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പട്ടണത്തിലെ മുഴവന്‍ നിര്‍മിതികളും നാശം നേരിട്ടു എന്നും പട്ടണം പുതിക്കിപ്പണിയേണ്ടിരിക്കുന്നു എന്നും മേയര്‍ സെര്‍ജിയോ അറിയിച്ചു.