ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പൊങ്കാല; ഭൂരിപക്ഷം പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടും ന്യൂസ് അവറില്‍ വാര്‍ത്ത ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടെന്ന് സോഷ്യല്‍മീഡിയ

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസില്‍ രാത്രിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് പ്രേക്ഷകരില്‍നിന്ന് വിഷയം ചോദിച്ചിരുന്നു. പ്രേക്ഷകര്‍ ഏഷ്യാനെറ്റ് ന്യൂസിന് പണികൊടുകുകയും പിന്നെ പൊങ്കാലയുമായിരുന്നു. ‘ഇന്ന് ഏത് വിഷയം?’ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷരോട് ചോദിച്ചത്. പ്രേക്ഷകര്‍ നല്‍കിയ മറുപടി ബോബി ചെമ്മണ്ണൂരിന്റെ വാര്‍ത്ത എന്നായിരുന്നു. 90% പ്രേക്ഷകരും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകള് ചര്ച്ച ചെയ്യണമെന്നായിരുന്നു. ഈ വിഷയം ഭൂരിപക്ഷം പ്രേക്ഷകരും പിന്തുണച്ചിട്ടും നിരാകരിച്ചിരിക്കുന്നു ഏഷ്യാനെറ്റ് ന്യൂസ് .ചര്‍ച്ച നടത്തിയത് പ്രേക്ഷകരുടെ നിര്‍ദേശം പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ്.നിരവധി പേരാണ് ഈ മറുപടി ഏഷ്യാനെറ്റിന്റെ ഔഗ്യോഗിക പേജില്‍ പേസ്റ്റ് ചെയ്തിടുള്ളത്. ഇപ്പോളും ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേയ്‌സ്ബുക്ക് പേജിനെ സോഷ്യല്‍ മീഡിയ വഴി കടന്നാക്രമിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ എല്ലാ വാര്‍ത്തയുടെയും അടിയില്‍ കമെന്റ്് ഇങ്ങനെയാണ് വന്നിരിക്കുന്നത്’ ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകള് ചര്ച്ച ചെയ്യണമെന്ന് 90% പ്രേക്ഷകരുടെ ആവശ്യം; ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവര്; സോഷ്യലാകാന് സോഷ്യല് മീഡിയയില് ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചര്ച്ച ചെയ്യാനോ..? ഞങ്ങളില്ലേ…ഏ ഷ്യാനെറ്റ് ന്യൂസ് 90 % ജനങ്ങളുടെ കമന്റ് കാണുക. ഒരു ബന്ധവും ഇല്ലാത്ത ന്യൂസ് hour ചര്‍ച്ച ചെയ്തു ഏഷ്യാനെറ്റ് ന്യൂസ് =======പ്രേക്ഷകര്‍ =’ ചെമ്മണ്ണൂര് എറിഞ്ഞു തരുന്ന എല്ലിന് കഷ്ണങ്ങള് കടിച്ചുപിടിച്ച്, കണ്ണടച്ച് ഇരുട്ടാക്കുമ്പോള് നിങ്ങള് അറിയണം സോഷ്യല് മീഡിയയുടെ ശക്തി…’ ഈ കമെന്റ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഔഗ്യോഗിക പേജ്. അതുകൊണ്ട് തന്നെ മറ്റ് വാര്‍ത്തകളുടെ പ്രശസ്തി കൂടി നശിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ, കായികം, പോളിറ്റിക്കല്‍ വാര്‍ത്ത തുടങ്ങിയ എല്ലാ പോസ്റ്റുകളുടെ അടിയിലും ഈ കമെന്റ് നിറഞ്ഞിരിക്കുന്നു. പ്രേക്ഷകര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേയ്‌സ്ബുക്ക് പേജിനെ ഇപ്പോഴും സോഷ്യല്‍ മീഡിയ കടന്നാക്രമിച്ച് കൊണ്ടിരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.