പാരീസ്: ഫ്രാന്‍സില്‍ ദേഹം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ഖിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം കോടതി റദ്ദാക്കി. ബുര്‍ഖിനി നിരോധിച്ച മേയറുടെ ഉത്തരവ് ജനങ്ങളുടെ വ്യക്തി സ്വാതന്ത്യത്തിനു മേലെയുള്ള കടന്നു കയറ്റമാണെന്ന് കോടതി പറഞ്ഞു. തീവ്വാദി ആക്രമം ക്ഷണിച്ചു വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ശരീരം മുഴുവന്‍ മറക്കുന്ന നിന്തല്‍ വസ്ത്രമായ ബുര്‍ഖിനി നിരോധിക്കാന്‍ മേയര്‍ ഉത്തരവിട്ടത്.നീന്തല്‍ വസ്ത്രം ഏതെങ്കിലും മതത്തെ എടുത്തു കാട്ടുന്നതാണെങ്കില്‍ തീവ്രവാദി ആക്രമണങ്ങളെ ക്ഷണിച്ചു വരുത്തും. ഇപ്പോള്‍ ഫ്രാന്‍സ് തീവ്രവാദികളുടെ ലക്ഷ്യമാണ്.ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് മൂലം വരുന്ന ആക്രമണങ്ങളെ തടുക്കാനായെന്നു വരില്ലെന്നും മേയറുടെ ഉത്തരവിലുണ്ട്. അതു കൊണ്ട് മുന്‍കരുതല്‍ എന്ന നിലക്കാണ് നിരോധനമെന്നാണ് കാരണമായി ഉത്തരവില്‍ പറഞ്ഞിരുന്നത്.