ഫ്രാന്‍സ്: ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചതില്‍ വന്‍ വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടെ സ്ത്രീയോട് പരസ്യമായി ബുര്‍ഖ നീക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നീസ് ബീച്ചില്‍ വച്ച് സ്ത്രീയെ വളഞ്ഞു നിന്ന് പൊലീസ് ബുര്‍ഖ നീക്കാന്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ വൈറലാകുന്നു.
ബുര്‍ഖയ്ക്ക് ഫ്രാന്‍സിലെ പലയിടത്തും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സ്ത്രീയോട് പരസ്യമായി ബുര്‍ഖ നീക്കാന്‍ ആവശ്യപ്പെട്ടത്.
ബുര്‍ഖയും മേല്‍ വസ്ത്രങ്ങളും ധരിച്ച് ബീച്ചില്‍ കിടക്കുന്ന സ്ത്രീയോടാണ് ബുര്‍ഖയും കൈനീളമുള്ള മേല്‍ വസ്ത്രവും നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്.
സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറിയതു കണ്ട് ബീച്ചിലുണ്ടായിരുന്ന മറ്റ് ചിലര്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നുണ്ടായിരുന്നു. ബുര്‍ഖയ്ക്കും ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കുമാണ് നിരോധനമുള്ളത്. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബുര്‍ഖ നിരോധിച്ചു.