ഹോട്ട് സോസില്‍ മുങ്ങാംകുഴി ഇട്ടു; 1250 കുപ്പി ഹോട്ട് സോസാണ് കുളിക്കാന്‍ വേണ്ടി കാന്‍ഡര്‍ എടുത്തത്: ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

വാഷിങ്ടണ്‍: വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്ത് ജനങ്ങളെ അമ്പരപ്പിക്കുന്നതാണ് സെമ്രെ കാന്‍ഡറിന്റെ വിനോദം. ചോക്ലേറ്റിലും ഓറിയോ ബിസ്‌കറ്റിലും കുളിച്ച് ജനങ്ങളെ അതിശയിപ്പിച്ചു. ഇപ്പോള്‍ ഇതാ ചുവന്ന മുളക് കൊണ്ടുണ്ടാക്കിയ ഹോട്ട് സോസ് ബാത്ത്ടബ്ബില്‍ നിറച്ച് അതില്‍ കുളിച്ചാണ് കാന്‍ഡര്‍ അത്ഭുതം സൃഷ്ടിച്ചത്. 1250 കുപ്പി ഹോട്ട് സോസാണ് ഇതിനായി ഉപയോഗിച്ചത്. കാലാവധി കഴിഞ്ഞ സോസുകളാണ് ഇതിനുപയോഗിച്ചത്. സോസ് മാത്രമല്ല അതില്‍ ചുവന്ന മുളകുകള്‍ വിതറുകയും ചെയ്തു. പിന്നീട് അതില്‍ ഇറങ്ങി കുളിക്കുന്ന കാന്‍ഡര്‍ സോസില്‍ മുങ്ങാംകുഴി ഇടുന്നു. ചുവന്ന സോസില്‍ കുളിക്കുന്ന വീഡിയോ യൂട്യൂബില്‍ അപലോഡ് ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.