റോം: സെന്‍ട്രല്‍ ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതരേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 3.36 ന് ഇറ്റാലിയന്‍ നഗരമായ പെറൂജിയയില്‍ ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിടുണ്ട്.