ചെന്നൈ: ദിലീപ് നായകനാകുന്ന ചിത്രത്തിലേക്ക് തല്‍ക്കാലമില്ലെന്ന് തെന്നിന്ത്യന്‍ സുന്ദരി തമന്ന. ‘പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, വാര്‍ത്ത കൊടുക്കുമ്പോള്‍ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കണം. രാറില്‍ ഉടനെ ഒപ്പു വെയ്ക്കുമെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് നടിയുടെ പ്രതികരണം. എന്റെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ തന്നെ അറിയിക്കാം’ എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമന്നയും രതീഷ് അമ്പാട്ടും നേരത്തെ ഒന്നിച്ചു വര്‍ക്കു ചെയ്യ്തിരുന്നു. സിനിമയുടെ കഥ ചെറുതായി സൂചിപ്പിച്ചപ്പോള്‍ തന്നെ തമന്ന സമ്മതിക്കുകയായിരുന്നെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് തമന്ന കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തമന്ന മലയാളത്തിലേക്കില്ലെന്നാണറിയുന്നത്.