തുര്‍ക്കിയില്‍ വിവാഹാഘോഷത്തിനിടെ സ്‌ഫോടനം നടത്തിയത് കുട്ടിചാവേര്‍; 50 പേരുടെ മരണത്തിനുത്തരവാദി 12 കാരന്‍; ആക്രമണത്തിന് തുര്‍ക്കി സൈന്യം അര്‍ഹമായ തിരിച്ചടി നല്‍കുമെന്നും തയ്ബ് എര്‍ഡോഗന്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വിവാഹാഘോഷത്തിനിടെ 50 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടനം നടത്തിയത് 12 കാരനെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാള്‍ 12 നും 14 നും ഇടയില്‍ പ്രായക്കാരനാണെന്ന് വിവരം നടത്തിയതായി തുര്‍ക്കി പ്രസിഡന്റ് തയ്ബ് എര്‍ഡോഗനാണ് ദേശീയ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ആക്രമണം ഐഎസ് ആണ് നടത്തിയതെന്നും എര്‍ഡോഗന്‍ ആരോപിച്ചു. രൂക്ഷമായ ആക്രമണമാണ് ഇസഌമിക് സ്‌റ്റേറ്റ് അഴിച്ചു വിടുന്നതെന്നും ഇതിന് തുര്‍ക്കി സൈന്യം അര്‍ഹമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ തുര്‍ക്കി ഇടപെടല്‍ അനിവാര്യമായി വരികയാണെന്ന് എര്‍ഡോഗന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ വരനും വധുവും വരെയുണ്ടായിരുന്നു. വിവാഹാഘോഷത്തിനിടയില്‍ പരമ്പരാഗത നൃത്തം അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ തെരുവിലായിരുന്നു സ്‌ഫോടനം നടന്നത്.

© 2024 Live Kerala News. All Rights Reserved.