തിരുവനന്തപുരത്ത് കോഴിഫാമിലും തെരുവുനായ്ക്കളുടെ ആക്രമണം; 500 കോഴികളെ കടിച്ചുകൊന്നു; പത്തോളം തെരവ് പട്ടികളാണ് ഫാമിലേക്ക് കടന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടമ്മയെ കടിച്ചു കീറി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കോഴിഫാമിലും തെരവുനായ്ക്കളുടെ ആക്രമണം. പള്ളിക്കലിലെ ഒരു കോഴിഫാമില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 കോഴികളാണ്. പത്തോളം തെരവുനായ്ക്കളാണ് ഫാമിലേക്ക് കടന്നു ചെന്നത്. അബ്ദുള്‍ വഹാബ് എന്നയാളുടെ ഫാമായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് നൂറിലധികം വരുന്ന തെരുവ് നായ്ക്കള്‍ പുല്ലുവിളയില്‍ ശില്‍വമ്മ എന്ന 60 കാരിയെ കടിച്ചുകീറി കൊന്നത്. പള്ളിക്കല്‍ മടവൂരിലെ 1500 കോഴികളുള്ള അബ്ദുല്‍ വഹാബ് എന്നയാളുടെ ഫാമില്‍ ഇന്ന് പുലര്‍ച്ചെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. 500 കോഴികളേയോളം ഇവ കടിച്ചുകീറി കൊന്നു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.