തുര്‍ക്കിയില്‍ വിവാഹ പാര്‍ട്ടിക്കിടെ ചാവേറാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു; ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം

അങ്കാറ: തുര്‍ക്കിയിലെ ഗസിയാന്‍ടെപില്‍ വിവാഹ പാര്‍ട്ടിക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 94 ലേറെ പേര്‍ക്ക് പരിക്കേറ്റു.തീവ്രവാദി ആക്രമണമാണ് നടന്നതെന്നും ചാവേര്‍ സ്‌ഫോടനമാണെന്നാണ് സംശയിക്കുന്നതെന്നും തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഗസിയന്‍ടപ് നഗരം. കിരാതമായ ആക്രമണമാണ് നടന്നതെന്ന് പറഞ്ഞ ഉപപ്രധാനമന്ത്രി മെഹ്മത് സിംസെക് ദൈവഹിതം പോലെ നമ്മളിതിനെ തരണം ചെയ്യുമെന്നും പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.