ഹിലരി ക്ലിന്റന്റെ ജനപിന്തുണ കുറയുന്നു; ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം; സര്‍വേ ഫലം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹിലരി ക്ലിന്റനുള്ള ജനപിന്തുണ കുറയുന്നതായി സര്‍വേ ഫലം. പ്യൂ റിസര്‍ച്ച് സെന്റര്‍ ആണ് സര്‍വേ നടത്തിയത്. ഈ മാസം ആദ്യം നടത്തിയ സര്‍വേയില്‍ വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 37 ശതമാനം വോട്ട് ലഭിച്ചു. 10 ശതമാനം പേര്‍ ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ഥി ജോണ്‍സണെ പിന്തുണച്ചു. ഈ വര്‍ഷം ആദ്യം നടന്ന സര്‍വേയില്‍ 27 ശതമാനം പേരാണ് ട്രംപ് മികച്ച പ്രസിഡന്റാകുമെന്ന് അഭിപ്രായപ്പെട്ടത്. 55 ശതമാനം ട്രംപ് ഒരു മോശം പ്രസിഡന്റായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 31 ശതമാനമാണ് ഹിലരി മികച്ച പ്രസിഡന്റാകുമെന്ന് അഭിപ്രായപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.