റിയോയില്‍ സിന്ധു പൊരുതി വീണു; സ്വര്‍ണ്ണത്തിളക്കമാര്‍ന്ന രണ്ടാം സ്ഥാനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിക്കിലുക്കം; കരോലിന മാരിന് സ്വര്‍ണ്ണം

റിയോ: റിയോയിയില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന പോരാട്ടമായിരുന്നു ഈ ഇരുപത്തൊന്നുകാരിയുടേത്. സ്‌പെയിനിന്റെ ലോക ഒന്നാം റാങ്കുകാരിയായ കരോലിന മാരിനാണ് വിജയിച്ചത്. സ്‌കോര്‍: 2119, 1221, 1521. ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിന് അവസാന രണ്ടു ഗെയിമുകളും നഷ്ടമാവുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരം ഒളിംപിക്‌സ് ബാഡ്മിന്റനില്‍ വെള്ളി മെഡല്‍ നേടുന്നത്. ല്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച സിന്ധുവിലൂടെ ഇന്ത്യ ഒരു മെഡല്‍കൂടി ഇന്നലെ ഉറപ്പിച്ചെങ്കിലും ഫൈനലില്‍ രണ്ടാം സ്ഥാനത്തെത്തി ഈ തെലുങ്ക് നാടിന്റെ വാഗ്ദാനം. അത്മവിശ്വാസത്തോടെ കളിച്ച കരോലിനയുടെ സ്മാഷുകള്‍ക്ക് മുന്നില്‍ സിന്ധുവിന് കാലിടറുകയായിരുന്നു. പുറകിലായ ശേഷം തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടിയാണ് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയത്. നിര്‍ണായകമായ മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ പിന്നിലായിരുന്ന സിന്ധു മികച്ച സ്മാഷുകളിലൂടെ കരോലിനയ്ക്ക് ഒപ്പമെത്തി. എന്നാല്‍ പിന്നീട് കരോലിനയുടെ മികച്ച പ്രകടനമായിരുന്നു കണ്ടത്. ഒടുവില്‍ 21-15ന് ജയവും കരോലിനയ്‌ക്കൊപ്പം. സാക്ഷി വെങ്കലം നേടിയപ്പോള്‍ സിന്ധുവില്‍ പ്രതീക്ഷിക്കുന്നത് സ്വര്‍ണ്ണമെഡല്‍ മാത്രമായിരുന്നു. സെമിഫൈനല്‍ മത്സരത്തില്‍ ജപ്പാന്‍ താരം നോസോമി ഒകുഹാരയേയാണ് സിന്ധു അടിച്ചുതകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.  ഒളിംപിക്‌സ് ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഫൈനലില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിന്ധുവിന് സ്വന്തം.

© 2024 Live Kerala News. All Rights Reserved.