ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; സൈനികരുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികരും ഒരു പൊലീസുകാരനുമാണ് മരിച്ചത്. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. സൈനിക വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പൊലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.