മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നാദാപുരത്ത് നിരോധനാജ്ഞ; വടകര താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍; പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

നാദാപുരം: മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിരോധനാജ്ഞ. വടകര എടച്ചേരി, നാദാപുരം, വളയം കുറ്റ്യാടി, തൊട്ടില്‍പ്പാലം ചോമ്പാല എത്തീ പൊലീസ് സ്‌റ്റേഷന്‍ അര്‍ത്തികളിലാണ് നിരോധനാജ്ഞ. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വടകര താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതേവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന് ഇന്നലെയാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിന് ചാലപ്പുറം പെട്ടിപീടികക്കടുത്ത് വെള്ളൂര്‍ റോഡില്‍ വച്ച് ആക്രമിക്കപ്പെട്ട അസ്‌ലം രാത്രിയോടെ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.2015 ജനുവരി 22നു ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നാം പ്രതിയായിരുന്നു അസ്‌ലം. തെളിവുകളുടെ അഭാവത്തില്‍ 17 പ്രതികളെയും കോടതി വെറുതേവിട്ടു. റൂറല്‍ എസ്.പി. വിജയകുമാര്‍, എ.എസ്.പി. കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സേനയെ നാദാപുരത്തേക്ക് വിളിച്ചിട്ടുണ്ട്.പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.