മലയാളിയും തെന്നിന്ത്യൻ താരവുമായ അസിൻ ബോളിവുഡിലേക്ക് ചേക്കേറിയ ശേഷം ഏറെ നാളായി കാണാനേയില്ലായിരുന്നു. 2012ൽ പുറത്തിറങ്ങിയ ഖിലാഡി 786 ആണ് അസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാവുകയാണ്.
ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ഓൾ ഈസ് വെൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അസിന്റെ രണ്ടാം വരവ്. ചിത്രത്തിൽ അഭിഷേക് ബച്ചനാണ് നായകൻ. ഇതാദ്യമായാണ് അസിൻ അഭിഷേകിന്റെ നായികാ വേഷം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഋഷി കപൂർ, സുപ്രിയ പഥക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് 21ന് തിയറ്ററുകളിലെത്തും