ചെന്നൈ: പ്രമുഖതാരം കിച്ച സുദീപിന്റെ ദാമ്പത്യബന്ധം തകര്‍ന്നതിന് ഉത്തരവാദി നടി നിത്യാമേനോനെന്ന കഥകളാണ് പുറത്തുവരുന്നത്. കിച്ച സുദീപുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണു താമസമെന്നുമുള്ള വാര്‍ത്തപ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനു മറുപടിയുമായി നിത്യാമേനോന്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ഇത്തരം കഥകള്‍ പ്രചരിക്കാറുണ്ട്. കേട്ടു പഴകിയതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് എന്നില്‍ അസ്വസ്ഥത സൃഷ്്ടിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് എന്റെ വ്യക്തിപരമായ കാര്യമാണ്. വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക കാര്യമായി കാണുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും താരം ചോദിക്കുന്നു.