ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ നിന്നുള്ള സെല്‍ഫി എടുക്കലിന് കേന്ദ്ര ടൂറിസം മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി്. ഓഗസ്റ്റ് 12 മുതല്‍18 വരെയുള്ള ആറു ദിവസത്തേക്കാണ് നിയന്ത്രണം. ലോക വ്യാപകമായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷ പരിഗണിച്ച് ദേശീയ സ്മാരകങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള സെല്‍ഫികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസ്റ്റുകളുടെ പേരില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സെല്‍ഫികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിരിക്കുന്നത്.