മസാച്യുസെറ്റ്‌സ്: ഗൂഗിള്‍ അക്കൗണ്ട് മാനേജര്‍ വനീസാ മര്‍ക്കോട്ടിനെ വനത്തിനുള്ളില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ജോഗിംഗിന് പോയ 27കാരിയെ വുഡ്‌ലാന്‍ഡിലെ കാട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനത്തില്‍ പൂര്‍ണനഗ്‌നയായി കൈകാലുകളും തലയും കത്തിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. വെനീസയുടെ മരണം സ്ഥിരീകരിച്ച് ഗൂഗിള്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഒന്നര വര്‍ഷമായി വെനീസാ മര്‍ക്കോട്ട് തങ്ങളുടെ ജീവനക്കാരി ആയിരുന്നുവെന്ന് ഗൂഗിള്‍ രേഖപ്പെടുത്തി. കൂടാതെ അവരുടെ മരണത്തില്‍ ഞെട്ടലും ദു:ഖവും ഗൂഗിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.