റിയോയില്‍ ഒളിമ്പിക്‌സ് വേദിക്ക് സമീപം വെടിവെപ്പ്; ആക്രമണം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ; മൂന്ന് പേര്‍ക്ക് പരിക്ക്; ബസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

റിയോ ഡി ജനീറോ: റിയോയില്‍ മത്സരവേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒളിമ്പിക്‌സ് വക്താവ് മരിയോ അന്‍ഡ്രാഡെ അറിയിച്ചു. ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുന്ന വേദിയില്‍ നിന്ന് പ്രധാന ഒളിമ്പിക് പാര്‍ക്കിലേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ബസിന് നേരെയാണ് വെടിവെപ്പുണ്ടായത്. ആര്‍ക്കും ഗുരുതരപരിക്കുകളില്ല. ബസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കല്ലുകൊണ്ടുള്ള ആക്രമണമായിരുന്നോ അതോ വെടിവെച്ചതാണോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് പരിശോധിക്കുകയാണ്

© 2024 Live Kerala News. All Rights Reserved.