എറണാകുളം;വീക്ഷണം പത്രത്തിലെ ജീവനക്കാരും സ്വകാര്യ ജ്വല്ലറി ഷോറും ജീവനക്കാരും തമ്മില്‍ വാക്കേറ്റം. വീക്ഷണം പത്രത്തിന്റെ ഓഫീസ് വളപ്പില്‍ സ്വകാര്യ ജ്വല്ലറി ജീവനക്കാര്‍ അനധിക്രിതമായി വാഹനം പാര്‍ക്ക് ചെയ്തതിനെതുടര്‍ന്നുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടിവി പുരം രാജുവിനെ അസഭ്യം പറയുകയും, ഇത് ചോദ്യം ചെയ്യാനെത്തിയ ഓണ്‍ലൈന്‍ ഹെഡ് പ്രജീഷ് രാജശേഖരനെ മര്‍ദ്ദിക്കുകയുമാണ് ഉണ്ടായത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ എറണാകുളംതാലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.