ദളിതരെ അക്രമിക്കുന്നതിന് പകരം തന്നെ അക്രമിക്കൂ; എന്നെ വെടിവെക്കൂ; ഐക്യമാണ് പുരോഗതിയുടെ മാനദണ്ഡമെന്നും നരേന്ദ്രമോദി

ഹൈദരാബാദ്: ഗോസംരക്ഷകര്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ ദളിതരെ അക്രമിക്കുന്നവര്‍ക്കെതിരേയും നരേന്ദ്രമോദിയുടെ രൂക്ഷ വിമര്‍ശനം.ദളികര്‍ത്ത് പകരം തന്നെ അക്രമിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍, ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ വെടിവെക്കൂ, രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍, സമാധാനത്തിന്റെയും ഐക്യത്തിന്റെയും മന്ത്രങ്ങള്‍ കൈവിടരുത്. ഐക്യമാണ് പുരോഗതിയുടെ മാനദണ്ഡമെന്നും മോദി പറഞ്ഞു. ഹൈദരാബാദില്‍ ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടന പരിപാടിയിലായിരുന്നുമോദിയുടെ പ്രസംഗം.ഉന അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ദളിത് ക്ഷോഭം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസംഗം. കഴിഞ്ഞദിവസവും മോദി ഗോസംരക്ഷകരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നും മോദി പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.