മുംബൈ: വേലിതന്നെ വിളവ് തിന്നുന്ന കാലത്ത് സര്‍വീസ് റിവോള്‍വര്‍ കുറ്റകൃത്യങ്ങള്‍ തടയാനല്ല, നടത്താനാണ് നമ്മുടെ ക്രമസമാധാനപാലകര്‍ ഉപയോഗിക്കുന്നതെന്ന് ഇത്തരം സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്ത കേസില്‍ എസ്.ഐ പിടിയിലായി. മഹാരാഷ്ട്രയിലെ വിഷ്രംബാഗ് പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രേം സുഖ്ദേവ് ബന്‍സോദിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രേമിന്റെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലത്സംഗം ചെയ്തത്. തലയ്ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ ചുട്ടുകൊല്ലുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്.