മുംബൈ: സെല്‍ഫി ഭ്രാന്തന്‍മാരുടെ പരാക്രമം അതിര് വിട്ടതോടെയാണ് ഇതിനെതിരെ റയില്‍വേ നിയമം കര്‍ശനമാക്കുന്നത്. സെല്‍ഫിയെടുത്ത് അതിദാരുണമായി കൊല്ലപ്പെടുന്നവരുടെ റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ട്രെയിനിന് മുന്നിലും അപകടകരമായ മറ്റ് സ്ഥലങ്ങളിലുമെല്ലാം നിന്ന് സെല്‍ഫി എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ഇതിന് ലഭിച്ചേക്കാം. 1989 ലെ റെയിവേ നിയമത്തിലെ 145,147,153 വകുപ്പുകളാകും ഇത്തരക്കാര്‍ക്കെതിരെ ചുമത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓടിയടുക്കുന്ന ട്രെയിനിന് മുന്നിലോ പ്ലാറ്റ്ഫോമിന്റെ അരികിലോ നിന്ന് സെല്‍ഫി എടുത്താല്‍ 153 ാം വകുപ്പ് അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ റെയില്‍വേയ്ക്ക് അധികാരമുണ്ടാകും. ട്രെയിന്‍ ഇല്ലാത്ത റെയില്‍പാളത്തില്‍ നിന്ന് സെല്‍ഫി എടുത്താല്‍ 145 ാം വകുപ്പ് ചുമത്തി കേസെടുക്കും. നിയമം കര്‍ശനമാക്കുന്നതോടെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെയുള്ള നടപടിയാണ് റയില്‍വേ ലക്ഷ്യം വെയ്ക്കുന്നത്.