ബാറില്‍ വന്‍ തീപിടുത്തം; 13 പേര്‍ വെന്തു മരിച്ചു; സ്‌ഫോടനത്തില്‍ ദുരൂഹത

പാരിസ്: ഫ്രാന്‍സിലെ റൗനില്‍ ബാറില്‍ സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശക്തമല്ലാത്ത സ്‌ഫോടനത്തെ തുടര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഭീകരാക്രമണമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊല്ലപ്പെട്ടവരില്‍ അധികവും യുവാക്കളാണെന്നാണു വിവരം. സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ബാറിലുണ്ടായിരുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു പൊലീസ് അറിയിച്ചു. ഫ്രാന്‍സില്‍ നിരന്തരമായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സംഭവവും അന്വേഷിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.