ഇതെന്ത് ഭരണമാണ്; മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല; നാളെ നമുക്കും ഈ അനുഭവം വരാം; എസ്‌ഐ വിമോദിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ ആക്ഷേപിച്ചും എഫ്ബി പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: ഇതെന്ത് ഭരണമാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധ്യമായി ചെയ്തതിന് സസ്‌പെന്‍ഷന്‍ പോരാത്തതിനും ക്രൂശിക്കലും മുഖ്യമന്ത്രി പറയുന്നു പോലീസ് അതിക്രമമാണെന്ന്. ഇരട്ട ചങ്കുണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് നട്ടെല്ലുണ്ടായിരുന്നുവെങ്കില്‍ പൊലീസുകാര്‍ക്ക് ഈ ഗതികേടുണ്ടാകില്ലെന്നും പറഞ്ഞ് പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എഫ്ബി പോസ്റ്റിട്ട ആലപ്പുഴ എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ രാജഗോപാലിനെ് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയെ പരിഹസിച്ചും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കോഴിക്കോട് എസ്‌ഐ പിഎം വിമോദിനെ ന്യായീകരിച്ചും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനു വേണ്ടി ജോലി ചെയ്ത എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നായിരുന്നു ഇയാള്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രാജഗോപാലില്‍ നിന്ന് മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവം നവമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് രാജഗോപാലിനെ സസ്‌പെന്‍ഡ് ചെയ്തത്.

post

© 2024 Live Kerala News. All Rights Reserved.