ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ കോപാകുലനായി; രണ്ടാം ക്ലാസുകാരിയെ ട്യൂഷന്‍ മാസ്റ്റര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി അടിച്ചു; പെണ്‍കുട്ടിയുടെ പുറത്ത് മാരകമായ മുറിവുകള്‍

ബാംഗ്ലൂര്‍: ഹോംവര്‍ക്ക് ചെയ്തില്ലെന്ന് കണ്ട രണ്ടാം ക്ലാസുകാരിയെ ട്യൂഷന്‍ മാസ്റ്റര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി അടിച്ചു. ലെതര്‍ ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് പെണ്‍കുട്ടിയുടെ പുറത്ത് മാരകമായ മുറിവുകള്‍ ഉണ്ട്. ബാംഗ്ലൂരിലെ നിലമംഗലയിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് ഏഴ് വയസുള്ള കുട്ടി പഠിക്കുന്നത്. ട്യൂഷനെത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്തില്ലെന്ന് കണ്ട അധ്യാപകന്‍ കോപാകുലനായി. തുടര്‍ന്ന് ബെല്‍റ്റ് കൊണ്ട് പുറത്ത് അടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയുടെ പുറത്ത് മുഴുവന്‍ പാടുകള്‍ കണ്ട അച്ഛന്‍ കാര്യം ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.