ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപി തോല്‍ക്കുനെന്ന് ആര്‍എസ്എസ് രഹസ്യ സര്‍വ്വെ. ആകെയുള്ള 182 സീറ്റുകളില്‍ ബിജെപിക്ക് 60-65 സീറ്റുകളില്‍ മാത്രമായി ലഭിക്കാന്‍ സാധ്യതയുള്ളുയെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. ദളിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനുശേഷം നടത്തിയ സര്‍വ്വേയിലാണ് ബിജെപി തോല്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ശാഖാതലത്തില്‍ ആര്‍എസ്എസ് പ്രചാരകരാണ് സര്‍വ്വേക്കു നേതൃത്വം നല്‍കിയത്. ഗുജറാത്തില്‍ ഹിന്ദു വോട്ടുബാങ്കില്‍ കാര്യമായ വിള്ളല്‍ വീണെന്നും ദളിതര്‍ ബിജെപിയില്‍ നിന്നും അകന്നെന്നുമാണ് സര്‍വ്വേയില്‍ വ്യക്തമായത്.
സര്‍വ്വേയില്‍ ബിജെപി തകര്‍ന്നടിയുമെന്ന് വ്യക്തമായതോടെ ആര്‍എസ്എസ് നേതൃത്വം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്നും അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.