ലണ്ടനില്‍ യുവാവ് കത്തികൊണ്ട് വഴിയാത്രക്കാരെ ആക്രമിച്ചു; ഒരു സ്ത്രീ കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരിക്കേറ്റു

ലണ്ടന്‍: മധ്യലണ്ടനിലെ റസ്സല്‍ സ്‌ക്വയറില്‍ ബ്രീട്ടിഷ് മ്യൂസിയത്തിനു സമീപം യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറിലധികം പേര്‍ക്ക് പരിക്കേറ്റു.ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി 10.30ഓടെയാണ് ആക്രമണം നടന്നത്. അതേസമയം ഭീകരാക്രമണം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. യൂറോപ്പില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടനിലെ സായുധ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.