നിങ്ങള്‍ നിരന്തരം പോണ്‍ വീഡിയോ കാണാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക

ചിക്കാഗോ: മൊബൈല്‍ ഫോണില്‍ നിരന്തരം പോണ്‍ വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസയുപം സംഘവും രംഗത്ത്. നിരന്തരം അശ്ലീല വീഡിയോകള്‍ കാണുകയും ഇതിനോട് അടിമപ്പെടുകയും ചെയ്യുന്നവര്‍ക്ക് വിഷാദം, മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. പതിവായി ഇത്തരം വീഡിയോ കാണുന്നവര്‍ക്ക് കാലക്രമേണ ലൈംഗീകതയോട് വിരക്തി തോന്നുമെന്നാണ് പഠനത്തിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട്. ആദ്യകാലങ്ങളില്‍ ഉത്തേജനത്തിന് ഇത്തരം വീഡിയോകള്‍ സഹായിക്കുമെങ്കിലും കാലക്രമേണ അല്‍പം വൈവിദ്ധ്യം ഉണ്ടെങ്കിലേ ഉത്തേജിതനാകൂ എന്ന അവസ്ഥയിലെത്തും. ശരീരത്തില്‍ ഡൊപ്പാമിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതാണ് ഇതിന് കാരണം. കാലക്രമേണ സാധാരണ വിധത്തില്‍ ഉത്തേജിതനാകാത്ത വിധത്തിലേയ്ക്ക് ആള്‍ എത്തും. സര്‍വ്വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പഠനം നടത്തിയത്.