പോണ്‍ സൈറ്റുകളില്‍ സ്ത്രീകളും സ്ഥിര സന്ദര്‍ശകര്‍; പോണ്‍ വീഡിയോ കാണുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

മുംബൈ: പോണ്‍ സൈറ്റുകള്‍ തേടി പോകുന്നതില്‍ സ്്ത്രീകളും ഒട്ടും പുറകിലല്ലെന്ന് കണക്കുകള്‍. പോണ്‍ വീഡിയോ യൂട്യൂബിലൂടെ കാണുന്നതില്‍ സ്ത്രീകളുടെ എണ്ണത്തില്‍ നാലു ശതമാനം വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടു കൂടി 26 ശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ന്നു. ആഗോളശരാശരി 24 ശതമാനത്തിലും അധികമാണ് ഇന്ത്യന്‍ സ്ത്രീകളുടെ അശ്ലീല വിഡിയോ കാഴ്ചകള്‍. പോണ്‍ സൈറ്റ് ട്രാഫിക്കില്‍ 23 ശതമാനത്തോളം സ്ത്രീകളുടെ സംഭാവനയാണ്. സ്വയം ലൈംഗികത ആസ്വദിക്കുന്നതിലും ലൈംഗികതയെ കുറിച്ചു സംസാരിക്കുന്നതിലും സ്ത്രീകളിപ്പോള്‍ മടികാട്ടുന്നില്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സ്ത്രീകളുെട എണ്ണത്തിലും ഇന്ത്യക്കു മൂന്നാം സ്ഥാനമാണുള്ളത്. ലെസ്ബിയന്‍, ഗേമെയില്‍ പോണ്‍ വിഡിയോകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ അധികവും ആസ്വദിക്കുന്നത്.

vdvv

2014 നെ അപേക്ഷിച്ച് പോണ്‍ വീഡിയോ കൂടുതല്‍ കണ്ട രാജ്യങ്ങളില്‍ ഇന്ത്യ ഒരു സ്ഥാനം മുന്നേറി മൂന്നാം സ്ഥാനത്ത്. അമേരിക്ക, യുകെ രാജ്യങ്ങളാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കാനഡ, ജര്‍മനി എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. 2014 ല്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. മൂന്നാം സ്ഥാനത്തായിരുന്ന കാനഡ നാലാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ മറ്റു രാജ്യങ്ങള്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പോണ്‍ഹബ് എന്ന വെബ്‌സൈറ്റാണ് അശ്ലീല വിഡിയോ കാണുന്ന രാജ്യങ്ങളെക്കുറിച്ചും ഇത്തരം വിഡിയോകള്‍ കാണുന്നവരുടെ സെര്‍ച് രീതികളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 2015 ല്‍ ആകെ 21.2 ബില്യണ്‍ പോണ്‍ വിസിറ്റുകളാണ് ആഗോളതലത്തിലുണ്ടായത്. ശരാശരി മിനിറ്റില്‍ 40,000 വിസിറ്റുകള്‍.

images

മണിക്കൂറില്‍ 2.4 മില്യണ്‍ വിസിറ്റുകള്‍. ഇതില്‍ 41 ശതമാനം ട്രാഫിക് അമേരിക്കയില്‍ നിന്നാണ്. 2014 ല്‍ 40 ശതമാനമായിരുന്നു ഇത്. 9 മിനിറ്റ് 20 സെക്കന്‍ഡാണ് ശരാശരി വാച്ച്‌ടൈം. ശരാശരി ഒരു മിനിറ്റ് വര്‍ധനവ് വാച്ച്‌ടൈമിലുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം ആളുകള്‍ അശ്ലീല വിഡിയോകള്‍ കാണുന്നത് സ്മാര്‍ട്‌ഫോണുകളിലാണ്

qq

ആഗോളതലത്തില്‍ 53 ശതമാനം പോണ്‍ ട്രാഫിക്ക് സ്മാര്‍ട്‌ഫോണുകളില്‍ നിന്നാണ്. റമദാന്‍ മാസത്തിലും, രക്ഷാബന്ധന്‍ സമയത്തും പോണ്‍ വിഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയം, ക്രിസ്മസ് തലേരാത്രിയില്‍ ആഗോളതലത്തില്‍ പോണ്‍ ട്രാഫിക് 39 ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി. ക്രിസ്മസ് ദിനത്തില്‍ ആഗോളതലത്തില്‍ 18 ശതമാനം ഇടിവുണ്ടായി. അന്ന് രണ്ടു ശതമാനം വര്‍ധനവാണ് ഇന്ത്യയിലുണ്ടായത്. സണ്ണി ലിയോണിന്റെ ഉള്‍പ്പെടെയുള്ള പോണ്‍ വീഡിയോ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത്.

11

© 2024 Live Kerala News. All Rights Reserved.