സ്‌കൂള്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഘം ചെയ്തു; ഓടുന്ന കാറില്‍ പത്തൊമ്പതുകാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്

ലക്‌നൗ: യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പ് വീണ്ടും കൂട്ടബലാത്സംഘം. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്‌കൂള്‍ അധ്യാപികയായ പത്തൊന്‍പതുകാരിയാണ് ഓടുന്ന കാറില്‍ ക്രൂരമായ പീഡനത്തിനിരയായത്. സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്കു ചൂണ്ടിക്കാണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. അതിനുശേഷം റോഡിനുസമീപം ഉപേക്ഷിച്ചു. മാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.