കോട്ടയത്ത് പതിനാറുകാരിയെ സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു; പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിനും അണ്ഡവാഹിനി കുഴലിനും ഗുരുതര പരുക്ക്

കോട്ടയം: പതിനാറുകാരിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മംഗളം റിപ്പോര്‍ട്ടു ചെയ്യുന്നു. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിനും അണ്ഡവാഹിനി കുഴലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊടുമണ്‍ സ്വദേശിയായ ഹരികൃഷ്ണ (22) നെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. പ്ലസ് വണ്‍ ക്ലാസിലേക്കു ട്യൂഷനുപോയ പെണ്‍കുട്ടിയുടെ പിന്നാലെ ഹരികൃഷ്ണന്‍ കൂടുകയായിരുന്നു. പിന്നീട് സ്‌കൂള്‍ ബാത്ത്‌റൂമിലേക്കു കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ അവശയായി കണ്ട അടുത്ത വീട്ടിലെ സ്ത്രീ കുട്ടിയില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച ഐസിയുവിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചാണ് ഹരികൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.