തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള ഖേദം പ്രകടപിപ്പിച്ചു. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് ഒരു മണിക്കൂര്‍ 21 മിനിട്ടാണ് താന്‍ പ്രസംഗിച്ചത്. എന്നാല്‍ അതു വെട്ടി 35 മിനിറ്റാക്കി ചുരുക്കി. വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ തന്റെ പ്രസംഗം വളച്ചൊടിച്ചു. വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിനുപിന്നില്‍ ആരാണെന്ന് അറിയാം. ആളുകളുടെ പേരുകള്‍ വ്യക്തിപരമായി ചോദിച്ചാല്‍ പറഞ്ഞുതരാമെന്നും പിള്ള പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കിലും താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിള്ളയുടെ വിവാദ പ്രസംഗത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി. അദേഹം പറഞ്ഞത് എന്താണെന്ന് തനിക്കറിയില്ല. എങ്കിലും മകനെന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, പിള്ളയുടെ വിവാദ പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളിലും എന്‍എസ്എസിനുള്ളിലും പ്രതിഷേധം ശക്തമാകുകയാണ്. പൊതുവെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്താത്ത പിള്ളയുടെ പെട്ടെന്നുള്ള നടപടിയില്‍ രാഷ്ട്രീയനേതാക്കള്‍ക്കിടയിലും ഞെട്ടലുണ്ടായിട്ടുണ്ട്.