കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശികളുടെ ഗസ്റ്റ്ഹൗസിന് നേരെ സ്‌ഫോടനം. വടക്കന്‍ കാബൂളിലെ അമേരിക്കയുടെ ബഗ്രാം വ്യോമ താവളത്തിന് സമീപത്ത് വിദേശികള്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്താണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ട്രക്ക് ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്ന് സുരക്ഷാ സേന അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. തങ്ങളുടെ പോരാളികള്‍ക്ക് ഗസ്റ്റ്ഹൗസിലേക്ക് കടക്കാന്‍ വേണ്ടിയാണ് സ്‌ഫോടനം നടത്തിയതെന്നും നൂറുക്കണക്കിന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.