കാബൂളില്‍ ഭീകരാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു;50 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച രാത്രി ഉണ്ടായ ചാവേറാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തില്‍ 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ കാബൂളിലെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും, ചാവേര്‍ കാര്‍ ഇടിച്ചു കയറ്റുകയുമായിരുന്നു.മറ്റൊരു ആക്രമണം ഇന്റലിജന്‍സ് ഓഫീസിന് മുന്നിലായിരുന്നു. ഒരു ചാവേറിനെ പോലീസ് വെടിവെച്ച് വീഴ്ത്തിയെങ്കിലും മറ്റൊരാള്‍ പൊട്ടിതെറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പൊലീസുകാരും സൈനീകരുമാണ് കൊല്ലപ്പെട്ടതില്‍ കൂടുതല്‍.

© 2024 Live Kerala News. All Rights Reserved.