കൊച്ചി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച് അപമാനിച്ചെന്ന പരാതിയില്‍ റോക്ക് ഗായകന്‍ നവീന്‍ ജെ. അന്ത്രപ്പേറിനെതിരെ പിറവം പൊലീസ് കേസെടുത്തു. പിറവം മണീട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപവാദ പ്രചാരണത്തിനു വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തയാറാക്കിയ കംപ്യൂട്ടര്‍ എച്ച്എംടി ജംക്ഷനിലെ സ്ഥാപനത്തിലേതാണെന്നു കണ്ടെത്തി. സ്ഥാപനമുടമയെ ചോദ്യം ചെയ്തപ്പോള്‍, നവീന്‍ അന്ത്രപ്പേര്‍ സ്ഥിരമായി ഇവിടെയെത്തുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തയായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.
മണീട് സ്വദേശിനിയുടെ അമേരിക്കയിലുള്ള സഹോദരിയെ പുനര്‍വിവാഹം ചെയ്തതു നവീന്‍ അന്ത്രപ്പേറാണ്. നവീനെ മുന്‍പരിചയമുള്ളതിനാലും സ്വഭാവത്തെക്കുറിച്ചു മതിപ്പില്ലാത്തതിനാലും വിവാഹത്തെ താന്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ എതിര്‍പ്പ് മറികടന്ന് വിവാഹം നടത്തുകയായിരുന്നെന്നും മണീട് സ്വദേശിനിയുടെ പരാതിയില്‍ പറയുന്നു. താനുമായുള്ള മുന്‍പരിചയം മറച്ചുവച്ച് ഫെയ്‌സ്ബുക്ക് വഴി സഹോദരിയെ ബന്ധപ്പെട്ട നവീന്‍, അമേരിക്കയില്‍ താമസമാക്കാമെന്ന കണക്കുകൂട്ടലിലാണു സഹോദരിയെ വിവാഹം ചെയ്തത്. വിവാഹം ചെയ്ത് ഏതാനും ദിവസത്തിനകം സഹോദരിക്കു കാര്യങ്ങള്‍ ബോധ്യപ്പെടുകയും പത്താംദിവസം അമേരിക്കയിലേക്കു തനിച്ചു മടങ്ങുകയും ചെയ്തു. സഹോദരിയുടെ മനസു മാറ്റിയതു താനാണെന്നു കരുതിയുള്ള വൈരാഗ്യത്തില്‍, റാണി പിറവം എന്ന പേരില്‍ രൂപീകരിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി തന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല പോസ്റ്റുകളിലൂടെ അപമാനിക്കുകയും ചെയ്തു.