നമ്മുടെ എംപിമാര്‍ ഇനിയും സുഖലോലുപര്‍ ആകണോ..? എംപിമാരുടെ ശമ്പള വര്‍ദ്ധന ശുപാര്‍ശ മോദി സര്‍ക്കാര്‍ തള്ളി

ന്യൂഡൽഹി: എം.പിമാരുടെ ശന്പളം ഇരട്ടിയാക്കാനുള്ള പാർലമെന്ററി സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ തള്ളി. എം.പിമാരുടെ പെൻഷനിൽ 75 ശതമാനം വർദ്ധനയും ശുപാർശ ചെയ്യുന്നതായിരുന്നു യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ.

2010ലാണ് എം.പിമാരുടെ വേതനം 50,000 രൂപയും സിറ്റിംഗ് അലവൻസ് ഇനത്തിൽ ദിവസം 2000 രൂപയും നിശ്‌ചയിച്ചത്.  ജീവിത ചെലവുകളിലെ  വർദ്ധനയും ഡി.എ ഇല്ലാത്തതും പരിഗണിച്ച് ശമ്പളം ഇരട്ടിയാക്കാനാണ് ശുപാർശ. ഒപ്പം സിറ്റിംഗ് അലവൻസും വർദ്ധിപ്പിക്കണം.  എംപിമാരുടെ പെൻഷനിലും വർദ്ധനയ്‌ക്ക് ശുപാർശയുണ്ട്. 20,000 രൂപയാണ് സാധാരണ പെൻഷൻ. ഇത് 35,000 രൂപയാക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. ഇതോടൊപ്പം മുൻ എം.പിമാർക്ക് വർഷത്തിൽ 25-30 സൗജന്യ വിമാനയാത്ര അനുവദിക്കണമെന്നുമുണ്ട്.

ബി.ജെ.പി എംപി യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ സമിതി മുന്നോട്ടു വച്ച 60ഓളം ശുപാർശകളിൽ പ്രധാനപ്പെട്ടവ:
 സഹായികൾക്ക് സൗജന്യ എ.സി ഫസ്‌റ്റ്ക്ളാസ് പാസ്(നിലവിൽ എം.പിക്കും ഭാര്യയ്‌ക്കും എ.സി ഫസ്‌റ്റ് ക്ളാസും സഹായിക്ക് സെക്കൻഡ് ക്ളാസ് പാസും)
 എം.പിമാർക്ക് ഫസ്‌റ്റ് ക്ളാസ് എസി നിരക്കിനു തുല്ല്യമായ അലവൻസ്(നിലവിൽ സെക്കണ്ട് ക്ളാസ് എ.സി നിരക്കിന് തുല്ല്യ തുക.)
 വിമാനക്കൂലിക്കൊപ്പം തുല്ല്യമായ തുക അലവൻസ്
 വിമാനത്താവളങ്ങളിൽ പ്രത്യേക പരിഗണന
 എം.പിമാർക്കുള്ള ആരോഗ്യ പദ്ധതി മക്കൾക്കും കൊച്ചുമക്കൾക്കും

ഇപ്പോൾ ലഭിക്കുന്ന മറ്റു സൗകര്യങ്ങൾ:
സർക്കാർ ചെലവിൽ താമസം, 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4000 കിലോ ലിറ്റർ വെള്ളം, വർഷത്തിൽ 50,000 സൗജന്യ ഫോൺ കാൾ,

© 2024 Live Kerala News. All Rights Reserved.